ThrissurKeralaNattuvarthaLatest NewsNews

കൂട്ടുകാരന്‍റെ വീട്ടിലെത്തിയ യുവാവിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം

കണ്ടല്ലൂര്‍ തെക്ക് അഖില്‍നിവാസില്‍ പരേതനായ അജിത് കുമാറിന്‍റെ മകന്‍ അരുണാണ് (കൊച്ചുണ്ണി-21) മരിച്ചത്

ആറാട്ടുപുഴ: സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കണ്ടല്ലൂര്‍ തെക്ക് അഖില്‍നിവാസില്‍ പരേതനായ അജിത് കുമാറിന്‍റെ മകന്‍ അരുണാണ് (കൊച്ചുണ്ണി-21) മരിച്ചത്.

ഞായറാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം. പുതിയവിള വടക്കന്‍ കോയിക്കല്‍ ഭാഗത്തുള്ള കൂട്ടുകാരന്‍റെ വീട്ടില്‍ എത്തിയതായിരുന്നു യുവാവ്. തുടർന്ന് അവിടെ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിച്ച് രാഹുൽ ഗാന്ധി

മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂ. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: അന്നമ്മ. സഹോദരന്‍: അഖില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button