Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിച്ച് രാഹുൽ ഗാന്ധി

താളത്തിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് നേതൃത്വത്തിന് വേണ്ടതെന്ന് സിദ്ദു തുറന്നടിച്ചതിന് പിന്നാലെയാണ് രാഹുല്‍ സംസ്ഥാനത്ത് നേരിട്ടെത്തി തർക്കം ഒത്തുതീർപ്പാക്കിയത്.

ദില്ലി: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം വർദ്ധിക്കുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സമവായ നീക്കം പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ നിർണായകമായി. ഛന്നി തെരഞ്ഞെടുപ്പ് മുഖം ആയതോടെ വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതെസമയം വരും ദിവസങ്ങളില്‍ സിദ്ദുവിന്റെ നിലപാടും നിർണായകമാകും.

Also read: ദിലീപിനുള്ള ജാമ്യമല്ലിത്, ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണിത്: അഡ്വ. ശ്രീജിത്ത് പെരുമന

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലന്മാരാണ് ഛന്നിയും സിദ്ദുവും. ഇരുവരും മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുകയായിരുന്നു. സാധാരണക്കാരന്‍ എന്ന പ്രതിഛായയും ദളിത് വോട്ടുകളുടെ പിന്തുണയും ഛന്നിക്ക് ഗുണമായി. ഇവരുടെ പടലപ്പിണക്കം കാരണം തുടര്‍ഭരണം നഷ്ടമാകുമോ എന്ന ആശങ്ക കോൺഗ്രസിൽ ശക്തമായതോടെയാണ് രാഹുല്‍ തർക്കത്തിൽ നേരിട്ട് ഇടപെട്ടത്. കഴിഞ്ഞ ദിവസത്തെ ലുധിയാന റാലിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ രാഹുല്‍ ഗാന്ധി സിദ്ദു, ഛന്നി, സുനില്‍ ജാക്കര്‍ തുടങ്ങിയ നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. ഛന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ ഇനി തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍ പറഞ്ഞു.

അതേസമയം, പാർട്ടി ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചെങ്കിലും തന്നെ തഴഞ്ഞതില്‍ സിദ്ദുവിന് അമര്‍ഷമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രി പദവി പങ്കിടുന്നത് സംബന്ധിച്ചും ഹൈക്കമാന്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ സിദ്ദു പരസ്യമായി പ്രതിഷേധം വ്യക്തമാക്കിയിരുന്നു. താളത്തിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് നേതൃത്വത്തിന് വേണ്ടതെന്ന് സിദ്ദു തുറന്നടിച്ചതിന് പിന്നാലെയാണ് രാഹുല്‍ സംസ്ഥാനത്ത് നേരിട്ടെത്തി തർക്കം ഒത്തുതീർപ്പാക്കിയത്. ഇതര സംസ്ഥാനങ്ങളിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി ഛന്നിയെ ഉള്‍പ്പെടുത്തിയതിലും സിദ്ദുവിന് അമര്‍ഷമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button