തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ വിഷയത്തെ സംബന്ധിച്ച് അനുഭവകഥ എഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ. സർക്കാരിനെതിരെ പുസ്തകത്തിൽ പരാമർശമില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ വിമർശനവുമുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ ലഭിച്ചാൽ മാത്രം തുടർനടപടികൾ ആലോചിക്കാമെന്നാണ് സർക്കാരിന്റെ തീരുമാനം.
പുസ്തകം എഴുതുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അനുമതി വാങ്ങണം എന്നാണ് ഓൾ ഇന്ത്യ സർവീസ് റൂൾ (1968) വ്യക്തമാക്കുന്നത്. കലാ, സാഹിത്യ സൃഷ്ടികൾ നടത്താൻ അനുമതി തേടേണ്ടതില്ലെന്നും സർക്കാർ നയത്തിനു വിരുദ്ധമായ കാര്യങ്ങൾ പുസ്തകത്തിലുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും സർവീസ് റൂൾ വ്യക്തമാക്കുന്നു. രചന സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ ശിവശങ്കറിൽനിന്ന് സർക്കാർ വിശദീകരണം തേടും.
ഇത്തവണയും ദിലീപിനെ കൈവിടാതെ ഭാഗ്യ നമ്പര്‍, എല്ലാം യാദൃശ്ചികം
ശിവശങ്കറിന്റെ പുസ്തകത്തിൽ ഒരു അധ്യായത്തിൽ മാത്രമാണ് സ്വപ്നയെക്കുറിച്ചും സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചും പരാമർശങ്ങളുള്ളത്. പുസ്തകത്തിൽ പ്രധാനമായും കുറ്റപ്പെടുത്തുന്നത് കേന്ദ്ര ഏജൻസികളെയാണ്. ജയിൽ ജീവിതവും കേന്ദ്ര ഏജൻസികളുടെ സമീപനവുമാണ് മറ്റ് അധ്യായങ്ങളിൽ. ഇതേതുടർന്ന് സർക്കാരിനെതിരെ മോശം പരാമർശം ഇല്ലാത്തതിനാൽ തൽക്കാലം നടപടി എടുക്കേണ്ടെന്ന തീരുമാനത്തിലേക്കു സർക്കാർ എത്തുകയായിരുന്നു.
Post Your Comments