കൊച്ചി: ദിലീപിനും സംഘത്തിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ പൊളിഞ്ഞു പോയത്, ദിലീപിനെ അറസ്റ്റു ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഒരുക്കിയ പദ്ധതികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിലീപിന്റെ മുഴുവൻ നീക്കങ്ങളും കൃത്യമായി പിന്തുടർന്ന് അന്വേഷണ സംഘം പദ്ധതികൾ തയാറാക്കി വരികയായിരുന്നു. ഹൈക്കോടതി വിധി പറയാനിരിക്കെ തിങ്കളാഴ്ച രാവിലെ തന്നെ പോലീസ് സംഘം ദിലീപിന്റെയും അനുജൻ അനൂപിന്റെയും വീടുകൾക്കു മുന്നിൽ തമ്പടിച്ചിരുന്നു. കേസിൽ പ്രതികളായ മറ്റുള്ളവരുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ പലരും വീടുകളിൽ ഇല്ലെന്നാണ് പുറത്തു വന്ന വിവരം.
അതേസമയം, വിധി ദിലീപിന് അനുകൂലമാണെന്ന് അറിഞ്ഞതോടെ ഉദ്യോസ്ഥർ പിൻവാങ്ങുകയായിരുന്നു. പോലീസിന്റെ നടപടിക്കെതിരെ ദിലീപിന്റെ അഭിഭാഷകൻ പി രാമൻപിള്ള കടുത്ത വിമർശനമാണ് ഉയർത്തിയത്. ദിലീപിനെതിരായി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കുന്നതിനു ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ രത്‌നം പതിച്ച കിരീടം ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയ്ക്ക്
വിധി പകർപ്പ് ലഭിച്ചശേഷം മുന്നോട്ടുള്ള നടപടികൾ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞതൊഴിച്ചാൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരൊന്നും പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം വാദങ്ങൾ നിരത്തിയിട്ടും ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന്റെ നിരാശയിലാണ് ക്രൈം ബ്രാഞ്ച്.
Post Your Comments