KeralaNattuvarthaLatest NewsIndiaNews

പോലീസിന്റെ വണ്ടിയ്ക്ക് പൊലൂഷൻ സർട്ടിഫിക്കറ്റില്ല, നമ്പർ പ്ലേറ്റ് ഇല്ല, തേച്ചൊട്ടിച്ച് നഗരമധ്യത്തിൽ യുവാവിന്റെ വീഡിയോ

വണ്ടി പോലീസിന്റേതാണെങ്കിൽ പിന്നെ നമ്പർ പ്ലേറ്റ് വേണ്ട, പൊലൂഷൻ സർട്ടിഫിക്കറ്റും വേണ്ട എന്ന ഒരു സ്ഥിതി വിശേഷം നമ്മുടെ നാട്ടിലുണ്ട്. അതിനെ കയ്യോടെ പിടികൂടി പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് മിസ്റ്റർ സ്പീഡ് ബ്രെയ്ക്കർ എന്ന വ്ലോഗർ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് വ്ലോഗർ ഈ യാഥാർഥ്യം തെളിവു സഹിതം പരസ്യപ്പെടുത്തിയത്.

Also Read:തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

നഗരമധ്യത്തിൽ വച്ച് വഴി തടഞ്ഞ പോലീസ് ജീപ്പിന്റെ പൊലൂഷൻ സർട്ടിഫിക്കറ്റ് ന്റെ കാലാവധി കഴിഞ്ഞെന്നും വണ്ടിയ്ക്ക് നമ്പർ പ്ലേറ്റ് ഇല്ലെന്നും വ്ലോഗർ വിഡിയോയിൽ പറയുന്നു. തുടർന്ന് പോലീസുകാരോട് പോലൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി ചോദിക്കുന്നു. എന്നാൽ പോലീസുകാർ മറുത്തൊന്നും മിണ്ടുന്നില്ല. തുടർന്ന് അവർ വണ്ടിയെടുത്ത് തിരികെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങൾ മുഴുവൻ വിഡിയോയിൽ പകർത്തിയ വ്ലോഗർ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

ആശാന് അടുപ്പിലും ആവാമെന്ന തോന്നലിലാണ് അധികാരമുള്ളവർ ഇവിടെ നടക്കുന്നത്. പൊതു സ്ഥലത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന പോലീസുകാരും, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്ന പോലീസുകാരും, തുടങ്ങി നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിക്കുന്നത്. അതിനെയാണ് പൊളിച്ചെഴുതുകയാണ് മിസ്റ്റർ സ്പീഡ് ബ്രേക്കർ പൊളിച്ചെഴുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button