ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി നാടുകടത്തി. ഭരണിക്കാവ് കട്ടച്ചിറ മുറിയിൽ ടിനു ജോർജ് തോമസിനെ (25)യാണ് നാടുകടത്തിയത്.
ആറുമാസത്തേക്കാണ് ജില്ലയിൽ നിന്ന് നാടുകടത്തിയത്. വള്ളികുന്നം, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read Also : ആറ് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു
2017 മുതൽ ഇയാൾ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അതിക്രമിച്ചുകയറുക, മയക്കുമരുന്ന് കൈവശം സൂക്ഷിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
Post Your Comments