Latest NewsNewsIndia

ആറ് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു

സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് ഗുരുതരം : കൊല്ലപ്പെട്ടത് വസ്ത്രവ്യാപാരിയുടെ മകള്‍

ലഖ്നൗ : ആറുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഏട്ട ജില്ലയിലെ അവഗഡ് പ്രദേശത്താണ് സംഭവം. പ്രദേശത്തെ വസ്ത്രവ്യാപാരിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ആറുവയസുകാരിയെ ബലാത്സംഗംചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് അവഗഡ് പ്രദേശവാസികള്‍ ആഗ്ര-ഏട്ട റോഡ് 45 മിനിറ്റോളം ഉപരോധിച്ചു.

Read Also : വാടക വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍: സംഭവം വിവാഹനിശ്ചയം നടക്കാനിരിക്കെ

അതേസമയം, പ്രതികളെ പിടികൂടുകൂടാന്‍ രണ്ടുദിവസത്തെ സമയം നല്‍കണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയിക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.സി.ടി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button