ഹൈദരാബാദ് : എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തി പാർട്ടി പ്രവർത്തകർ. ഒവൈസിക്ക് വേണ്ടി ഹൈദരാബാദിലെ ഒരു വ്യാപാരി 101 ആടുകളെ ബലി നൽകി. ഒവൈസിയുടെ സുരക്ഷയ്ക്കും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുവാനാണ് 101 ആടുകളെ ബലിയർപ്പിച്ചതെന്നും വ്യാപാരി പറഞ്ഞു. ഞായറാഴ്ച ഹൈദരാബാദിലെ ബാഗ്ഇജഹനാരയിലാണ് മൃഗങ്ങളെ ബലി നൽകിയത്. പരിപാടിയിൽ മലകപേട്ട് എംഎൽഎയും എഐഎംഐഎം നേതാവുമായ അഹമ്മദ് ബലാല പങ്കെടുത്തു.
ഫെബ്രുവരി 3 ന് ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ഒവൈസിയുടെ കാറിന് നേരെ അക്രമികൾ വെടിയുതിർത്തത്. ഇതിന് പിന്നാലെയാണ് പ്രിയ നേതാവിന്റെ സുരക്ഷയ്ക്കും ദീർഘായുസിനും വേണ്ടി ഒവൈസിയുടെ പാർട്ടിക്കാർ പ്രാർത്ഥനകൾ സംഘടിപ്പിച്ചിരിക്കുന്നത്.
Read Also : കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മതിലുമായി കേരളാ കോൺഗ്രസ്: ആദ്യ തൈ നട്ട് ഉദ്ഘാടനം
അതേസമയം, ആക്രമണത്തിന് പിന്നാലെ അസദുദ്ദീൻ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം താത്പര്യം അറിയിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു.
Post Your Comments