AgricultureKeralaLatest NewsNews

കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മതിലുമായി കേരളാ കോൺഗ്രസ്: ആദ്യ തൈ നട്ട് ഉദ്ഘാടനം

മാവേലിക്കര : കാർഷിക മേഖലയിലെ പ്രതിസന്ധിക്കെതിരെയുള്ള ജനകീയ മുന്നേറ്റമായി കാർഷിക മതിൽ രൂപപ്പെടുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് . കേരള കോൺഗ്രസ് മാവേലാക്കര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് മാവേലിക്കരയിൽ ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാർഷീക മതിലിനുള്ള ആദ്യ തൈ നട്ട് നിർമ്മാണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ കെവി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കാർഷിക മതിൽ രൂപീകരണത്തിന്റെ വിശദാംശം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ അവതരിപ്പിച്ചു. കേരളാ കോൺഗ്രസ് ഉന്നതാധികര സമതി അംഗം തോമസ് എം മാത്തുണ്ണി, കേരള കോൺഗ്രസ് സ്ഥാന ജനറൽ സെക്രട്ടറിമാരായ കെ ജി സുരേഷ്, ജൂണി കുതിരവട്ടം , ഡി സി സി വൈസ് പ്രസിസന്റ് കെ ആർ മുരളീധരൻ , യുഡിഎഫ് കൺവീനർ അനിവർഗീസ്, യു സി എഫ് നഗരസഭ പാർലെമെന്ററി പാർട്ടി ലീഡർ നൈനാൻ സി കുറ്റിശേരിൽ, നഗരസഭ കൗൺസിലർമാരായ , മനസ് രാജപ്പൻ , ശാന്തി അജയൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ , നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നെെ നാൻ , കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യു കണ്ടത്തിൽ, അജിത്ത് കണ്ടിയൂർ, പി കെ കുര്യൻ, രജു തോപ്പിൽ , എ ബി തോമസ്, സിജി സിബി, റീബ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button