ThiruvananthapuramWayanadLatest NewsKeralaNattuvarthaNews

വയനാട് വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട് : വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബേഗൂർ റെയിഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന കാട്ടാനയുടെ ജഡം പിലാക്കാവ് വാളാട്കുന്ന് വനമേഖലയിൽ വെച്ചാണ് വാച്ചർമാർ കണ്ടത്.

Also Read : വാടക വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍: സംഭവം വിവാഹനിശ്ചയം നടക്കാനിരിക്കെ

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. നാളെ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ് മാർട്ടത്തിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button