Latest NewsNewsIndia

വാടക വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍: സംഭവം വിവാഹനിശ്ചയം നടക്കാനിരിക്കെ

ഭോപ്പാല്‍: വാടക വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍. ഖണ്ട്വ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാര്‍ക്കായ രജനി മസാര(27 )യുടെ മൃതദേഹമാണ് വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഇവരുടെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവതിയെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.

തനിച്ച്‌ താമസിച്ചിരുന്ന യുവതിയെ കാണുവാനായി ഒരു യുവാവ് പതിവായി എത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഈ യുവാവ് രജനിയുമായി പ്രണയത്തിലായിരുന്നെന്നും, യുവതിയുടെ വിവാഹം ഉറപ്പിച്ചതിനാലുള്ള ദേഷ്യത്താലാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? : എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വെള്ളിയാഴ്ച രജനിയുടെ അമ്മ മകളെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ് ആണെനന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ശനിയാഴ്ച രജനിയെ കാണാന്‍ വീട്ടിലെത്തിയപ്പോൾ തറയില്‍ രക്തം കിടക്കുന്നതായി കണ്ടു. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തെരച്ചിലില്‍ രജനിയുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തി. കാണാതായ യുവാവിനായിതെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button