Latest NewsNewsIndia

കോവിഡ് ധനസഹായം, കേരളത്തിന് സുപ്രീകോടതിയുടെ ശക്തമായ താക്കീത്

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷ ലഭിച്ച് 10 ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കാന്‍ ശ്രമിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഡപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Read Also: വിവാദങ്ങളിൽ ഇനിയും മാപ്പ് പറഞ്ഞില്ലെങ്കിൽ…: ഹരിത മുൻ നേതാക്കൾക്ക് ലീഗിന്റെ അന്ത്യശാസനം

നോഡല്‍ ഓഫീസര്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗവുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ, ബി.വി.നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

മരിച്ചവരുടെ പേര്, വിലാസം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാനങ്ങള്‍ എസ്എല്‍എസ്എയ്ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇത്തരം വിവരങ്ങള്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നെങ്കിലും കണക്കുകളും എണ്ണവും മാത്രമാണ് പല സംസ്ഥാനങ്ങളും നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button