Latest NewsKeralaNews

മൃതദേഹം മാറിനല്‍കിയ സംഭവം, എറണാകുളത്തെ സ്വകാര്യ ആശുപത്രി 25 ലക്ഷം നല്‍കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. 2009ല്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ് തെറ്റുപറ്റിയത്.

Read Also: 8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല: വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി

പുരുഷോത്തമന്റെ മക്കളായ പി.ആര്‍. ജയശ്രീയും പി.ആര്‍. റാണിയും നല്‍കിയ പരാതിയില്‍ സംസ്ഥാന ഉപഭോക്തൃകമ്മിഷന്‍ ഇവര്‍ക്ക് 25 ലക്ഷംരൂപ 12 ശതമാനം പലിശസഹിതം നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ അഞ്ചുലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനും 25 ലക്ഷം സംസ്ഥാന ഉപഭോക്തൃകമ്മിഷന്റെ നിയമസഹായ അക്കൗണ്ടിലേക്കും നല്‍കാനാണ് ദേശീയ കമ്മീഷന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടത്.

ഇത് ചോദ്യംചെയ്ത് ആശുപത്രിയും പുരുഷോത്തമന്റെ മക്കളും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

സംസ്ഥാന കമ്മിഷന്‍ വിധിച്ച 25 ലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനു മാത്രമായി നല്‍കാന്‍ സുപ്രീം കോടതി വിധിച്ചു. പലിശ 7.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

പുരുഷോത്തമന്റെ മക്കള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷനും അഡ്വ. കാര്‍ത്തിക് അശോകും ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button