മുംബൈ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വോട്ടഭ്യര്‍ഥനയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും അവര്‍ക്ക് ഗുണ്ടകളെ പേടിക്കാതെ പുറത്തുപോകാന്‍ കഴിയുന്നുണ്ടെന്നും കങ്കണ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ഉത്തര്‍പ്രദേശിലെ എന്റെ സഹോദരിമാര്‍ ഇന്ന് സന്തുഷ്ടരാണ്, യോഗി ജിയുടെ സുരക്ഷയില്‍ ഗുണ്ടകളെക്കുറിച്ച് ആകുലപ്പെടാതെ അവര്‍ക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും പോകാം. ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ സുരക്ഷാ കവചമാണദ്ദേഹം. മറക്കരുത്, യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്.’ കങ്കണ വ്യക്തമാക്കി.
Post Your Comments