തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂറുമാറില്ലെന്ന് രാഹുൽ ഗാന്ധിയുടെ മുന്നിൽ ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ അരുൺ കുമാർ.
ഭരണഘടനയുടെ അടിസ്ഥാനാശയങ്ങളിൽ വിശ്വസിക്കുന്ന ഒരാളും ഈ രാഷ്ട്രീയ വഞ്ചനയ്ക്കിറങ്ങില്ല എന്നിരിക്കെ, കൂറുമാറ്റക്കാർ പുല്ലുവില കൽപ്പിക്കാത്ത ഭരണഘടനയെ തൊട്ട് സത്യം ചെയ്യിപ്പിക്കുന്നത് തങ്ങളെ ഒരിക്കലും സ്വാധീനിക്കാത്ത വ്യക്തിയെ ചൊല്ലി സത്യം ചെയ്യുന്ന പോലെയല്ലേ എന്ന് അരുൺ കുമാർ ചോദിക്കുന്നു.
വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക പൂജ
സ്ഥാനാർത്ഥികളെ ക്കുറിച്ച് പാർട്ടിക്കു തന്നെ ആത്മവിശ്വാസമില്ലങ്കിൽ വോട്ടർക്കു വിശ്വാസമുണ്ടാവുന്നത് എങ്ങനെ? എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ജയിച്ചാൽ കൂറുമാറില്ലന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഭരണഘടനയുടെ അടിസ്ഥാനാശയങ്ങളിൽ വിശ്വസിക്കുന്ന ഒരാളും ഈ രാഷ്ട്രീയ വഞ്ചനയ്ക്കിറങ്ങില്ല എന്നിരിക്കെ, കൂറുമാറ്റക്കാർ പുല്ലുവില കൽപ്പിക്കാത്ത ഭരണഘടനയെ തൊട്ട് സത്യം ചെയ്യിപ്പിക്കുന്നത് തങ്ങളെ ഒരിക്കലും സ്വാധീനിക്കാത്ത വ്യക്തിയെ ചൊല്ലി സത്യം ചെയ്യുന്ന പോലെയല്ലേ..സ്ഥാനാർത്ഥികളെ ക്കുറിച്ച് പാർട്ടിക്കു തന്നെ ആത്മവിശ്വാസമില്ലങ്കിൽ വോട്ടർക്കു വിശ്വാസമുണ്ടാവുന്നത് എങ്ങനെ?
Post Your Comments