Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,013 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,013 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,824 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ബാത്ത്‌റൂമിലെത്തിയ പെണ്‍കുട്ടിയെ ഒളിച്ചിരുന്ന യുവാവ് ബലാത്സംഗം ചെയ്തു, സംഭവം സ്‌കൂളിലെ കലോത്സവ ദിവസം:പ്രതി അറസ്റ്റില്‍

7,05,637 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,62,819 പേർ രോഗമുക്തി നേടി. 8,953 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 1,056 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 58,260,845 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി, പക്ഷെ ആർക്ക് ,ആര്? അവർ എവിടെ ?: വെളിപ്പെടുത്തലിൽ പ്രതികരണവുമായി അരുൺകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button