ThiruvananthapuramKeralaNattuvarthaLatest NewsNews

എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി, പക്ഷെ ആർക്ക് ,ആര്? അവർ എവിടെ ?: വെളിപ്പെടുത്തലിൽ പ്രതികരണവുമായി അരുൺകുമാർ

കറക്കു കമ്പനിയിലെ അംഗമല്ലായെങ്കിൽ സ്വപ്ന സുരേഷിൻ്റെ പക്വതയും ധൈര്യവും, ഇൻ്റഗ്രിറ്റിയും, ജീവിതവും മോട്ടിവേഷൻ കഥയായേനെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിൽ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്, ശിവശങ്കറിന്റെ സ്വാധീനം വ്യക്തമാക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായിരിക്കെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ അരുൺ കുമാർ.

പുസ്തകത്തിലെ ചില വെളിപ്പെടുത്തലിലൂടെ കെണിയെ ഏണി വച്ചുപിടിക്കുകയായിരുന്നു ആത്മകഥാകാരൻ എന്ന് അരുൺ കുമാർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. സ്വകാര്യ ബന്ധത്തിലെ വിള്ളലിൽ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങൾ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുർവിനിയോഗം സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ലെന്ന് അരുൺ കുമാർ പറയുന്നു.

സ്വർണം കടത്തിയത് എങ്ങനെയെന്നും എത്രയെന്നും ബോധ്യമായെന്നും ആർക്ക് ,ആര്? അവർ എവിടെ? എന്ന ചോദ്യങ്ങൾ അവശേഷിക്കുകയാണെന്നും അരുൺ കുമാർ പറയുന്നു.

ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി, എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണം: എസ്എഫ്ഐ

അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആത്മകഥയുടെ ആദ്യ ഭാഗത്ത് കയ്യടക്കത്തോടെ, അത്രമേൽ കരുതലോടെ തികച്ചും വ്യക്തിപരമായ ബന്ധത്തെ മുറിവേൽപ്പിക്കാതെ ശിവശങ്കർ എഴുതിയത് ഇങ്ങനെ: ”സ്വപ്നയെക്കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും വിശദമാക്കാതെ പറയാനാകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കിൽ അതിൻ്റെ ആദ്യാവകാശവും അവരുടേതാണ് ”

ഈ ഉറപ്പ് ആദ്യം ലംഘിച്ചതും ആഴമേറിയ സ്വകാര്യതയിലെ പങ്കാളിയെന്ന നിലയിൽ ശിവശങ്കർ ഒരിക്കലും പറയാൻ പാടില്ലന്ന് സ്വപ്ന കരുതിയ ഭാഗം ഇതായിരുന്നു.
“വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നത് പോലെ. ഇത്തരമൊരു ചതി സ്വപ്ന തന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”
കെണിയെ ഏണി വച്ചുപിടിക്കുകയായിരുന്നു ആത്മകഥാകാരൻ.
സ്വകാര്യ ബന്ധത്തിലെ വിള്ളലിൽ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങൾ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുർവിനിയോഗം ( കോൺസുൽ ജനറൽ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ല.

മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്, കിറ്റ് കൊണ്ട് ഏറെക്കാലം അഴിമതി മൂടിവെയ്ക്കാനാവില്ല

രണ്ടാമത്തെ ചതിപ്രയോഗം ഇല്ലായിരുന്നെങ്കിൽ സ്വപ്ന പ്രതികരിക്കുമായിരുന്നോ എന്നും സംശയമുണ്ട്. ഒരു നിഗൂഢമായ കറക്കു കമ്പനിയിലെ (കോൺസുലർ ജനറൽ ,ഫൈസൽഫാരിദ്, സരിത് , സന്ദീപ്, സ്വപ്ന, ശിവശങ്കർ ) അംഗമല്ലാതിരുന്നെങ്കിൽ സ്വപ്ന സുരേഷിൻ്റെ പക്വതയും ധൈര്യവും, ഇൻ്റഗ്രിറ്റിയും, ജീവിതവും ഒരു മോട്ടിവേഷൻ കഥയായേനെ. ആ ചോദ്യങ്ങൾ ഉത്തരമില്ലാതെ വെയിലത്തുണ്ട്. ആര് ആർക്ക് എങ്ങനെ എത്ര തവണ? എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി.പക്ഷെ ആർക്ക് ,ആര്? അവർ എവിടെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button