KottayamKeralaNattuvarthaLatest NewsNews

മുന്‍കരുതലുകള്‍ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ: ഉറപ്പ് നല്‍കി വാവ സുരേഷ്

കോട്ടയം: വേണ്ട മുന്‍കരുതലുകള്‍ എടുത്ത് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചതായി മന്ത്രി വിഎന്‍ വാസവന്‍. കുറച്ചു കൂടി ആശ്വാസം തോന്നുന്നെന്ന് സുരേഷ് പറഞ്ഞതായും ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചെന്നും വിഎന്‍ വാസവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വിഎന്‍ വാസവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളെജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ. അതിനെന്താ ആകാമല്ലോ എന്നുമറുപടി പറഞ്ഞ്, ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി. ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു.

ഹിജാബ് ധരിച്ചുകൊണ്ട് യൂണിഫോം ചട്ടലംഘനം, കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍ , ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല . ചിരിച്ചുകൊണ്ടായിരുന്നു മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button