KeralaLatest NewsIndia

കെ ടി ജലീലുമായി ഔദ്യോഗിക ബന്ധമെന്ന് സ്വപ്ന: ലൈവ് കണ്ടു കൊണ്ട് ജലീൽ, ട്രോൾ

തന്നെ ഉപയോഗിച്ചതും വലിച്ചിഴച്ചതും ശിവശങ്കർ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം.

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ബുക്ക് പ്രസിദ്ധീകരണത്തിനെത്തിയതോടെ കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷും സ്വർണ്ണക്കടത്തും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്. തന്നെ ചതിച്ചത് സ്വപ്നയാണെന്നാണ് ശിവശങ്കർ പറഞ്ഞത്. എന്നാൽ തന്നെ ഉപയോഗിച്ചതും വലിച്ചിഴച്ചതും ശിവശങ്കർ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം.

ഇതിനിടെ മറ്റു മന്ത്രിമാർക്കുള്ള പങ്കിനെ കുറിച്ചും അടുപ്പത്തെക്കുറിച്ചും സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് സ്വപ്ന വെളിപ്പെടുത്തി.

read also: ‘മുന്‍ സ്പീക്കറുമായി പേഴ്സണൽ ബന്ധം, സ്വകാര്യ ഫ്ലാറ്റിലും ഓഫീസിലും പോയിട്ടുണ്ട്’: ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന

ഈ ലൈവ് കണ്ടുകൊണ്ടു കെ ടി ജലീൽ ഉണ്ടായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു സോഷ്യൽ മീഡിയ ട്രോളുമായി രംഗത്തെത്തി. തന്റെ പേര് പറയുന്നുണ്ടോ എന്ന് ഉറ്റുനോക്കുന്ന ജലീൽ എന്നാണ് പലരുടെയും ക്യാപ്‌ഷൻ. അതേസമയം തനിക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ അടുപ്പം ഉള്ളതായി സ്വപ്ന വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button