അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം ആരംഭിക്കുക. തോല്‍വി അറിയാതെയാണ് ഇന്ത്യയും, ഇംഗ്ലണ്ടും കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്.
24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദല്‍. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യയുടെ നായകന്‍ യഷ് ദൂളും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ മികച്ച ഫോമിലാണ്.
Read Also:- നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും കലാശപ്പോരില്‍ നിര്‍ണായകമാവുക. അഞ്ച് കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 26 വിക്കറ്റ്. മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്‌സ്പിന്നര്‍ റെഹാന്‍ അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. റണ്ണൊഴുകുന്ന പിച്ചായതിനാൽ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
Post Your Comments