KozhikodeKeralaNattuvarthaLatest NewsNews

കാവി സഖാക്കളും സാധാരണ സഖാക്കളും: കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്‌ലിയ

പുറമേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂടുപടമണിഞ്ഞ ഇക്കൂട്ടർ യഥാർത്ഥത്തിൽ നല്ല അസ്സൽ സംഘികളാണ്

കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കൾ, കാവി സഖാക്കൾ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകുമെന്നും പുറമേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂടുപടമണിഞ്ഞ സംഘികളായവര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎസ്എഫ് മുന്‍ ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ.

യഥാര്‍ത്ഥ സഖാക്കള്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോള്‍ കാവി സഖാക്കള്‍ പാര്‍ട്ടി നിലപാടിനു വിപരീതമായി സംഘപരിവാര്‍ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും തഹ്‌ലിയ പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും അവസ്ഥ ഇതു തന്നെയായിരുന്നുവെന്നും പുറമേക്ക് സഖാക്കൾ എന്ന് പറഞ്ഞു നടന്നവർ പലരും നല്ല ഒന്നാം തരം സംഘികൾ ആയിരുന്നുവെന്നും തഹ്‌ലിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതു കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ പതിറ്റാണ്ടുകളായി കൈയടക്കിയിരുന്ന സംസ്ഥാന ഭരണം ബിജെപി തട്ടിയെടുത്തതെന്നും കേരളത്തിലെ സിപിഎമ്മിനും ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ വരുമെന്നും തഹ്‌ലിയ പറഞ്ഞു.

ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊലപാതകശ്രമം: ഓട്ടോ റാണിയും മകനും പിടിയിൽ
കേരളത്തിൽ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകും. ഒന്ന് സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കളും രണ്ടാമത്തേത് കാവി സഖാക്കളും. യഥാർത്ഥ സഖാക്കൾ സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോൾ കാവി സഖാക്കൾ പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടായിരിക്കും സ്വീകരിക്കുക. പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തൊന്ന് ആയി ഉയർത്തുന്നതിനെ സിപിഎം ഔദ്യോഗികമായി എതിർക്കുന്നു. എങ്കിലും കാവി സഖാക്കൾ ബിജെപിയുടെ നിലപാടിനൊപ്പം നിന്ന് വിവാഹ പ്രായം 21 ആക്കുന്നതിന് അനുകൂലിക്കുകയാണ് ചെയ്യുക.

മീഡിയവൺ വിലക്കിൽ സിപിഎം അപലപിച്ചു എങ്കിലും അത് വിലക്കിയത് നന്നായി എന്നാകും കാവി സഖാവ് പറയുക. ഹിജാബ് ധാരികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ സിപിഎം ഔദ്യോഗികമായി നിലപാട് എടുത്താലും ബിജെപി യോടൊപ്പം ചേർന്ന് ഹിജാബ് നിരോധനത്തെ അനുകൂലിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. പുറമേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂടുപടമണിഞ്ഞ ഇക്കൂട്ടർ യഥാർത്ഥത്തിൽ നല്ല അസ്സൽ സംഘികളാണ്.

കൈക്കൂലി : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു

ബംഗാളിലും ത്രിപുരയിലും അവസ്ഥ ഇതു തന്നെയായിരുന്നു. പുറമേക്ക് സഖാക്കൾ എന്ന് പറഞ്ഞു നടന്നവർ പലരും നല്ല ഒന്നാം തരം സംഘികൾ ആയിരുന്നു. അതു കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ പതിറ്റാണ്ടുകളായി കൈയടക്കിയിരുന്ന സംസ്ഥാന ഭരണം ബിജെപി തട്ടിയെടുത്തത്. കേരളത്തിലെ സിപിഎമ്മിനും ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ വരില്ലെന്ന് ആരു കണ്ടു!

shortlink

Related Articles

Post Your Comments

Related Articles


Back to top button