എറണാകുളം : കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശമനുസരിച്ചാണ് സർവീസിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തത്.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,991 കേസുകൾരോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരം പ്രവണതകൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments