ന്യൂഡല്‍ഹി: കേരളത്തിലെ എംആര്‍എഫ് അടക്കം പ്രമുഖ ടയര്‍ കമ്പനികള്‍ക്ക് കോടികളുടെ പിഴ ചുമത്തി കേന്ദ്രസര്‍ക്കാര്‍. അപ്പോളോ ടയേഴ്സ്, സിയറ്റ് ലിമിറ്റഡ്, ജെകെ ടയേഴസ്, ബിര്‍ള ടയേഴ്സ് എന്നീ കമ്പനികള്‍ക്കെല്ലാം കൂടി 1788 കോടി രൂപ പിഴയാണ് ചുമത്തിയത്.
ടയര്‍ വില ഉയര്‍ത്താന്‍ കമ്പനികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തിയത്. ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനും പിഴ ചുമത്തിയിട്ടുണ്ട്. പരസ്പരം ആലോചിച്ച് വില നിശ്ചയിച്ചും ഉല്‍പ്പാദനം കുറച്ചും ടയര്‍ വില കുറയാതെ കള്ളക്കളി നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (425.53 കോടി), എംആര്‍എഫ് ലിമിറ്റഡ് (622.09 കോടി), സിയറ്റ് ലിമിറ്റഡ് (252.16 കോടി), ജെകെ ടയര്‍ (309.95 കോടി), ബിര്‍ള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
2011-2012 കാലത്ത് കോംപറ്റീഷന്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് ലംഘിച്ചു എന്നതിന്റെ പേരിലാണ് ടയര്‍ കമ്പനികള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.
Post Your Comments