അബ്ദുൾ നാസർ മഅദനിയെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറിയത് ഓർമ്മപ്പെടുത്തി സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. കഴിഞ്ഞ 11 കൊല്ലങ്ങൾക്ക് മുൻപ് വരെ മഅദനിയെ തീവ്രവാദിയായി വിലയിരുത്തിയിരുന്ന ഒരാളായിരുന്നു താനെന്നും എന്നാൽ ഇന്ന് സ്ഥിതി മറ്റൊന്നാണെന്നും ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു. ഇന്ന് താൻ രാഷ്ട്രീയമായി ഏറെ സ്നേഹിക്കുന്ന ഒരാളാണ് മഅദനിയെന്ന് ശ്രീജ വ്യക്തമാക്കുന്നു.
കേരളത്തിൽ ജീവിച്ചിരിക്കുന്ന മുസ്ലീം രാഷ്ട്രീയ നേതാക്കളിൽ ഇത്രത്തോളം നിർഭയനായ ഒരു മനുഷ്യനെ തനിക്ക് വേറെ അറിയില്ല ശ്രീജ ഫേസ്‌ബുക്കിൽ പങ്കുവെച്ച തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. മഅദനിയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്ന് മനുഷ്യരിങ്ങനെ പറയുന്നത് കേൾക്കുമ്പോൾ തോന്നുന്ന സന്തോഷം ചെറുതല്ല എന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആക്ടിവിസ്റ്റും കവിയുമായ പ്രിയ സുഹൃത്ത് അമ്പിളിയേച്ചി നാസറിന്റെ പാട്ട് ഷെയർ ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ എന്നെ ടാഗ് ചെയ്ത പോസ്റ്റിൽ അബ്ദുൾ നാസർ മഅദനിയെ കുറിച്ച് പറയുന്ന വരികളാണിത്. ‘ആദ്യകാലങ്ങളിൽ ഞാൻ ഒരുപാട് തെറ്റിദ്ധരിയ്ക്കപ്പെട്ട മനുഷ്യനായിരുന്നു മദ്നി സാഹിബ്. പക്ഷെ പിന്നീട് ഉൾക്കൊണ്ട യാഥാർഥ്യത്തിന്റെ മിഴിവിൽ അദ്ദേഹമൊരൂർജ്ജമായി മാറുകയായിരുന്നു. പല തവണ കേട്ടു കേട്ടു ആവേശം കൊണ്ട പ്രസംഗങ്ങൾ. അദ്ദേഹത്തെ തടവിലിടാം പക്ഷേ ആ നിർഭയത്വത്തെ, ചിന്താ ശക്തിയെ തടവിലിടാൻ ആർക്കാണ് കഴിയുക? കാണും വൈകാതെ, ഒരു തെറ്റിദ്ധാരണയുടെ പ്രാശ്ചിത്തം കൂടിയാകും അത്’.
അമ്പിളിയേച്ചി ഈ എഴുതിയിരിക്കുന്നത് പോലെ കഴിഞ്ഞ 11 കൊല്ലങ്ങൾക്ക് മുൻപ് വരെ മഅദനിയെ തീവ്രവാദിയായി വിലയിരുത്തിയിരുന്ന ഒരാളാണ് ഞാൻ. ഇന്ന് ഞാൻ രാഷ്ട്രീയമായി ഏറെ സ്നേഹിക്കുന്ന ഒരാളാണദ്ദേഹം. മാത്രമല്ല കേരളത്തിൽ ജീവിച്ചിരിക്കുന്ന മുസ്ലീം രാഷ്ട്രീയ നേതാക്കളിൽ ഇത്രത്തോളം നിർഭയനായ ഒരു മനുഷ്യനെ എനിക്ക് വേറെ അറിയില്ല. പ്രിയപ്പെട്ട ഉസ്താദ് താങ്കളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്ന് മനുഷ്യരിങ്ങനെ പറയുന്നത് കേൾക്കുമ്പോൾ അതും എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് കേൾക്കുമ്പോൾ തോന്നുന്ന സന്തോഷം ചെറുതല്ല.
Post Your Comments