തമിഴ്നാട്: വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്താറുണ്ട്. ഇപ്പോള്‍ കെണിയിൽ അകപ്പെട്ട പുലിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ച വീഡിയോയിൽ കെണിയിൽ അകപ്പെട്ടു കിടക്കുന്ന പുലിയെ ചെറിയ വടി കൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് പ്രദേശവാസിയായ ഒരാള്‍. എന്നാൽ പുലിയുടെ മുഖത്ത് വടികൊണ്ട് കുത്തി രസിക്കാന്‍ ശ്രമിച്ച ആള്‍ക്ക് അപകടം സംഭവിക്കുകയായിരുന്നു.
ശ്രീലങ്കൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ
വടിയുടെ അറ്റത്ത് കടിച്ചുപിടിച്ച് പുലി ശക്തിയായി വലിച്ചു. ഇതിന്റെ ആഘാതത്തില്‍ വീഴാതിരിക്കാന്‍ ഇരുമ്പു കൂട്ടില്‍ കൈ വച്ച് നില്‍ക്കാന്‍ ശ്രമിച്ച ആളെ പുലി ആക്രമിക്കുകയായിരുന്നു. ഇയാൾ പുലിയുടെ ആക്രമണത്തില്‍ ഒരു കൈ മുഴുവനും ചോരയൊലിപ്പിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Instant karma… see till the end.
Never get close to wild animals. And particularly when they are in stress. pic.twitter.com/Br5m3Uml1P— Susanta Nanda IFS (@susantananda3) February 4, 2022
Post Your Comments