കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യവെ തൊഴിൽ നഷ്ടമായ നഴ്സുമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. മാൻപവർ അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ മൂസയുമായി സ്ഥാനപതി ഇക്കാര്യം ചർച്ച ചെയ്തു. ഇന്ത്യയിൽ നിന്നുള്ളവരെ കുവൈത്തിലെ തൊഴിൽ മേഖലയിലേക്കു റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. തൊഴിലിനായി കുവൈത്തിൽ എത്തുന്നവരുടെ നിയമപരമായ സംരക്ഷണവും ചർച്ചാ വിഷയമായി. രാജ്യത്തെ തൊഴിൽ വിപണിയിൽ വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച അവസരങ്ങളുണ്ടെന്നു ചർച്ചയ്ക്കു ശേഷം അഹമ്മദ് അൽ മൂസ് വ്യക്തമാക്കി.
കുവൈത്തിന്റെ സാമ്പത്തിക-വികസന മേഖലയിൽ പ്രയോജനപ്പെടുംവിധം വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിനു നിയമപരമായ എല്ലാ സംരക്ഷണവും അതോറിറ്റി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ, ഗാർഹിക മേഖലകളിൽ തൊഴിലിനെത്തുന്നവരുടെ നിയമപരമായ സംരക്ഷണം നൽകുന്നതിന് അതോറിറ്റി മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല: മതവിശ്വസികളെ അകറ്റി നിർത്തില്ലെന്ന് സിപിഎം
Post Your Comments