KozhikodeKeralaLatest NewsNews

കരിപ്പൂർ വിമാനത്താവളം വഴിയും ഹജ്ജ് യാത്ര അനുവദിക്കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി

കേരളത്തില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാർ സ്വദേശികളാണ്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി രംഗത്തെത്തി. ഈ വര്‍ഷം കേരളത്തിലെ ഹജ്ജ് യാത്രയ്ക്കുളള ഏക കേന്ദ്രം കൊച്ചി വിമാനത്താവളം ആണ്. വിമാന ദുരന്തശേഷം വലിയ വിമാനങ്ങൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഹജ്ജ് യാത്രയിൽ കരിപ്പൂരിന് തിരിച്ചടിയായത്.

Also read: കെ റെയിൽ പദ്ധതി: ബിജെപി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കേരളത്തില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാർ സ്വദേശികളാണ്. മുൻപ് കരിപ്പൂരിൽ ഹജ്ജ് ഹൗസും കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച വനിതാ ബ്ലോക്ക് അടക്കമുളള സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. എന്നിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയത് നീതി അല്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആരോപിക്കുന്നു.

2015ല്‍ റണ്‍വേ റീ കാർപറ്റിങ് കാരണം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 2016, 2017, 2018 വര്‍ഷങ്ങളിലും കേരളത്തിലെ ഏക ഹജ്ജ് യാത്ര കേന്ദ്രം കൊച്ചി ആയിരുന്നു. സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നിരന്തരം ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് 2019ല്‍ കരിപ്പൂരിന് വീണ്ടും ഹജ്ജ് യാത്രാ കേന്ദ്രത്തിനുളള അനുമതി ലഭിച്ചിരുന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മുടങ്ങിയ ഹജ്ജ് തീര്‍ത്ഥാടനം പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് വീണ്ടും കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പട്ടികയില്‍ നിന്ന് പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button