ന്യൂഡൽഹി : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ബിജെപി നേതൃസംഘം ഇന്ന് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
കഴിഞ്ഞ ദിവസം കെ റെയിൽ പദ്ധതിയ്‌ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമർപ്പിച്ച ഡിപിആർ അപൂർണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.
Read Also : പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പൈനാപ്പിള്‍ ഇങ്ങനെ കഴിക്കൂ
സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സർക്കാർ സിൽവർ ലൈൻ പദ്ധതിയുടെ ഡി പി ആർ പുറത്തിറക്കിയതിനെതിരെ ശക്തമായ വിമർശനം നേരത്തെ ഉയർന്നിരുന്നു. അതിന് പിന്നാലെ കേന്ദ്രാനുമതിയുണ്ടെന്ന് പറഞ്ഞ് ഇല്ലാത്ത പദ്ധതിയ്‌ക്ക് പോലീസ് സംരക്ഷണത്തിൽ കല്ലിട്ടതും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു.
Post Your Comments