അണ്ടര്‍ 19 ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഒരിക്കല്‍ കൂടി ഫൈനലില്‍ കടന്നിരിക്കുകയാണ് ടീം ഇന്ത്യ. ഒരു കളികൂടി ജയിച്ചാല്‍ നാലാം തവണയും കിരീടത്തില്‍ ഇന്ത്യ മുത്തമിടും. എന്നാലും തകർക്കാൻ കഴിയാതെ നില്‍ക്കുകയാണ് ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്റെ റെക്കോഡ്.
2004 ലെ അണ്ടര്‍ 19 ലോകകപ്പില്‍ ശിഖര്‍ ധവാന്‍ കുറിച്ച 500 റണ്‍സും മൂന്ന് സെഞ്ച്വറിയുമെന്ന റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെടാത്ത സ്‌കോറായി തുടരുകയാണ്. 2004 നടന്ന ലോകകപ്പിലായിരുന്നു ധവാന്‍ ഈ റെക്കോഡ് കുറിച്ചത്. ഇത്തവണയും തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളാണ് ഇന്ത്യ തോല്‍വി അറിയാതെ ഫൈനല്‍ വരെ പൂര്‍ത്തിയാക്കിയത്.
ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ട് ടൂര്‍ണമെന്റില്‍ തുടങ്ങിയ ഇന്ത്യ സെമിയിലും അവരെ വീഴ്ത്തി. ലോകകപ്പിന്റെ ഈ വെര്‍ഷനില്‍ ധവാനെ കൂടാതെ മൂന്ന് സെഞ്ച്വറകള്‍ നേടിയിട്ടുള്ളത്ഇംഗ്ലണ്ടിന്റെ ജാക്ക് ബണ്‍ഹാമാണ്. 2016 ലായിരുന്നു ഇത്.
ധവാന് ശേഷം ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് രണ്ടു സെഞ്ച്വറികള്‍ പോലും നേടാനായിട്ടില്ല. ഇത്തവണ യാഷ്ധുള്‍, രാജ് ബാവ, അംഗ്ക്രിഷ് രഘുവംശി എന്നിവര്‍ ഓരോ സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. എന്നാല്‍ ധവാന്‍ 18 വര്‍ഷം മുമ്പ് അടിച്ച റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ തുടരുകയാണ്.
Read Also:- ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍..!
2004 ലോകകപ്പില്‍ ധവാന്‍ ഏഴ് ഇന്നിംഗ്‌സിലായി 84 എന്ന ശരാശരിയില്‍ 505 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സെഞ്ച്വറികളും ഒരു അര്‍ദ്ധസെഞ്ച്വറിയും ഇതിലുണ്ടായിരുന്നു. പരമ്പരയിലെ താരമായി മാറാനും ധവാന് കഴിഞ്ഞു. ഈ സീസണില്‍ ഇതുവരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും 300 റണ്‍സ് പോലും നേടാനായിട്ടില്ല.
Post Your Comments