പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് തകർപ്പൻ റെക്കോർഡ്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍ നായകരായ കപില്‍ ദേവ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്ക് സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡാണ് ധവാന്‍ സ്വന്തമാക്കിയത്. വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് ധവാന്‍.
1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യയ്ക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ടീം ഇന്ത്യ ഇതുവരെ നാല് തവണ മാത്രമാണ് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരിയത്.
2013ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും (5-0), 2015ല്‍ അജിങ്ക്യാ രഹാനെക്ക് കീഴിലും (3-0), 2016ല്‍ എംഎസ് ധോണിക്ക് കീഴില്‍ (3-0) സിംബാബ്വെക്കെതിരെയും 2017ല്‍ വിരാട് കോഹ്ലിയ്ക്ക് കീഴില്‍ ശ്രീലങ്കക്കെതിരെയും (5-0) ആണ് ഇന്ത്യ ഇതുവരെ വിദേശത്ത് ഏകദിന പരമ്പരകള്‍ തൂത്തുവാരിയിട്ടുളളത്.
Read Also:- ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
മറ്റൊരു റെക്കോര്‍ഡ് കൂടി ടീം ഇന്ത്യ സ്വന്തമാക്കി. ഈ വര്‍ഷമാദ്യം വിന്‍ഡീസിനെ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്ത ഇന്ത്യയ്ക്ക് എതിരാളികളുടെ തട്ടകത്തിലും പരമ്പര തൂത്തുവാരി ഒരു കലണ്ടര്‍ വര്‍ഷം ഈ നേട്ടം ആദ്യമായി സ്വന്തമാക്കാനായി. ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ് ഒരു ടീം ഒരു കലണ്ടര്‍ വര്‍ഷം സ്വന്തം നാട്ടിലും എതിരാളികളുടെ നാട്ടിലും നേടുന്നത്. 2021ല്‍ സിംബാബ്വെ, ബംഗ്ലാദേശിനെതിരെയും 2006ല്‍ കെനിയക്കെതിരെ ബംഗ്ലാദേശുമാണ് ഈ നേട്ടത്തിലെത്തിയത്.
Post Your Comments