Latest NewsCricketNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: കോഹ്ലി പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ഓവലിലാണ് മത്സരം. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തുന്ന ശിഖര്‍ ധവാനും രോഹിത് ശർമയും ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്.

മൂന്നാം ടി20യ്ക്കിടെ പരിക്കേറ്റ സൂപ്പർ താരം വിരാട് കോഹ്ലി ഇന്ന് കളിച്ചേക്കില്ല. മൂന്നാം ടി20യിൽ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ ഇടം നേടിയേക്കും. ഏകദിനത്തില്‍ നായകനായി ജോസ് ബട്‌ലറിന്റെ ആദ്യ മത്സരമാണിത്.

മികച്ച ഫോമിലുള്ള ജോണി ബെയര്‍‌സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്തുകൂട്ടും. അവസാന പത്ത് ഏകദിനത്തില്‍ ഒമ്പതിലും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ പത്ത് കളിയില്‍ ആറില്‍ ജയിച്ചു. നിലവിലെ താരങ്ങളില്‍ ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനാണ് ജോ റൂട്ട്. രോഹിത് ഇംഗ്ലണ്ടിനെതിരെ 24 മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറി നേടിയിട്ടുണ്ട്.

ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍.

Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ..

ഇംഗ്ലണ്ടിന്റെ സാധ്യത ഇലവൻ: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിംഗ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഓവര്‍ടോണ്‍/ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍, റീസെ ടോപ്‌ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button