Latest NewsNewsLife Style

ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍..!

ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര്‍ അധികം ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു കാര്യം. പുരുഷന്റെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

➢ ഹൃദയത്തിനായി

പുരുഷന്മാരുടെ മരണനിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഗം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. മീനെണ്ണയില്‍ നിന്നു ലഭിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ്.

➢ പ്രോസ്ട്രേറ്റ്

പുരുഷന്മാരില്‍ കാണപ്പെടുന്ന കാന്‍സര്‍ ആണ് പ്രോസ്ട്രേറ്റ് കാന്‍സര്‍. സെലീനിയം അടങ്ങിയ നട്സ് കഴിക്കുന്നത് പ്രോസ്ട്രേറ്റ് ഗ്രന്ഥിയ്ക്ക് സംരക്ഷണം നല്‍കും. ഇതില്‍ തന്നെ ബ്രസീല്‍ നട്സില്‍ ആണ് സെലീനിയം ഏറ്റവും അധികം അടങ്ങിയിരിക്കുന്നത്. പംപ്കിന്‍, ഫ്ലാക്സ്, ചിയ, സണ്‍ഫ്ലവര്‍ സീഡ് എന്നിവ പ്രോസ്ട്രേറ്റിനു സംരക്ഷണം ഒരുക്കുന്നതാണ്.

Read Also:- IPL Auction 2022- ഐപിഎൽ സംപ്രേഷണ അവകാശം: ഇത്തവണ ലക്ഷ്യമിടുന്നത് കഴിഞ്ഞ തവണത്തേക്കാൾ രണ്ട് മടങ്ങ്

➢ മൂഡ്‌

ബ്ലഡ്‌ ഷുഗര്‍ ലെവലില്‍ ഉണ്ടാകുന്ന വ്യത്യാസം പുരുഷനില്‍ മൂഡ്‌ മാറ്റങ്ങള്‍ ഉണ്ടാക്കും. ഫൈബര്‍ റിച് ആഹാരങ്ങള്‍ കഴിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ശരീരം വലിച്ചെടുക്കുന്നത് തടയാനും ഇത് സഹായിക്കും.

shortlink

Post Your Comments


Back to top button