Latest NewsIndiaNews

ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല: മതവിശ്വസികളെ അകറ്റി നിർത്തില്ലെന്ന് സിപിഎം

ഡൽഹി: ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നും മത വിശ്വസികളെ അകറ്റി നിർത്തില്ലെന്നും സിപിഎം കരട് രാഷ്ട്രീയ പ്രമേയം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്നും കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സിപിഎം ചൈനാ അനുകൂലമെന്ന് പ്രചരിപ്പിക്കാൻ പാർട്ടി വിരുദ്ധർ ശ്രമിക്കുന്നുണ്ട്. വ്യാജ വാർത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button