ഡൽഹി: പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ധർണ നടത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിൽ കൂട്ടകുരുതിയാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹിയിലെ എകെജി ഭവന് മുന്നിൽ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ധർണ സംഘടിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മറ്റി അംഗങ്ങളും പിബി അംഗങ്ങളും ഉൾപ്പടെയുള്ളവർ ധർണ്ണയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്
അതേസമയം, യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിച്ചെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. പാലസ്തീനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയിൽ നിന്നുള്ള പിന്മാറ്റമാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Post Your Comments