
കണ്ണൂര്‍: മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പിടിയിൽ. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തലശ്ശേരി ചിറക്കര ലോട്ട്‌സ് ടാക്കീസിന് സമീപം എച്ച് റമീസ് (32) ആണ് പൊലീസ് പിടിയിലായത്.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ആണ് ഇയാളെ പിടികൂടിയത്. രണ്ട് ഗ്രാം വരുന്ന എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് ദേശാഭിമാനി: ട്രോളുമായി സോഷ്യൽ മീഡിയ
കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മയക്കുമരുന്നിനെതിരായ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നര്‍ക്കോട്ടിക്ക് അസി: കമ്മീഷണര്‍ ജസ്റ്റിന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യപൊലിസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാളെ വലയിലാക്കിയത്.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, അഡീഷനല്‍ എസ്‌ഐ രാജീവന്‍, എഎസ്‌ഐ മുഹമ്മദ്, ഡാൻസാഫ് ടീം അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍മാരായ റാഫി അഹമ്മദ്, മഹിജന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജിത്ത്, മിഥുന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിനു, രാഹുല്‍, രജില്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments