ദമാം: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് താത്ക്കാലിക പാസ്‌പോർട്ട് അനുവദിക്കും. 5 വർഷ കാലാവധിയുള്ള താത്ക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇഖാമ പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്‌പോർട്ടിന് അപേക്ഷ നൽകാം. താത്ക്കാലിക പാസ്‌പോർട്ടിനായി സ്‌പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് ഹാജരാക്കണം.
Post Your Comments