Latest NewsNewsIndia

അയൽക്കാരുമായി രാജ്യത്തിനുള്ളത് നല്ല ബന്ധം, വിദേശനയം പരാജയമല്ല : രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നട്‌വർ സിങ്

ന്യൂഡൽഹി : പാകിസ്ഥാനെയും ചൈനയെയും ഒരുമിച്ച് കൊണ്ടുവന്നത് കേന്ദ്ര സർക്കാരിന്റെ നയതന്ത്രത്തിലെ പിഴവാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്​വർ സിങ്. രാഹുൽ പറഞ്ഞത് പൂർണമായും ശരിയല്ലെന്നും അദ്ദേഹത്തെ ഓർമിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും എഴുന്നേറ്റില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നടവർ സിങ് പറഞ്ഞു.

1960 മുതൽ ചൈനയും പാക്കിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. കാശ്മീർ വിഷയം രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛന്റെ കാലത്ത് തന്നെ യുഎന്നിൽ എത്തിയതാണെന്നും അക്കാലത്താണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം രാഹുലിനെ ഓർമിപ്പിച്ചു.

Read Also  :  ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ: പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

‘ഇപ്പോൾ, ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല, നമുക്ക് നമ്മുടെ അയൽക്കാരുമായി നല്ല ബന്ധമാണുള്ളത്. വിദേശനയം പരാജയമല്ല. തന്റെ ജീവിതകാലം മുഴുവൻ വിദേശനയ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ഒരു വിദേശകാര്യമന്ത്രി നമുക്കുണ്ട്’- നട്‌വർ സിങ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button