തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള വമ്പൻ ബിസിനസുകൾക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മത്സ്യസമ്പത്തിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുനിന്നു. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് ബിനോയ് തുടക്കം കുറിച്ചത്. ‘മീൻസ്’ എന്ന് പേരിലാണ് സുഹൃത്തുക്കളുമായി ചേർന്ന് മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.
അതേസമയം, മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയിൽ ചുവടുറപ്പിക്കാൻ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 18 വർഷമായി വിദേശത്തും സ്വദേശത്തുമായി ബിസിനസുകൾ നടത്തിവരുന്ന വ്യക്തിയാണ് ബിനോയ്. താൻ ഇതുവരെ ചെയിത എല്ലാ ബിസിനസുകളിൽ നിന്നും മാറി ചിന്തിച്ചുകൊണ്ടാണ് ബിനോയ് പുതിയ സംരംഭം കൊണ്ടുവന്നിരിക്കുന്നത്.
അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ അമ്മ വിനോദിനിയാണ് പുതിയ സംരംഭത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചിരിക്കുന്നത്. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാൻ ബിനോയ്‌ക്ക് പ്രേരണയായതെന്നും അമ്മ വിനോദിനി പറഞ്ഞു.
Post Your Comments