KannurLatest NewsKeralaNattuvarthaNews

വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസ് ‌: വയനാട് സ്വദേശികൾ ചൊക്ലി പൊലീസിന്റെ പിടിയിൽ

മാനന്തവാടി കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്

ചൊക്ലി: വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാനന്തവാടി കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വയനാട് സ്വദേശികളെ ചൊക്ലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

മേക്കുന്ന് മതിയമ്പത്ത് മുസ്‍ലിം എൽ.പി സ്കൂളിന് സമീപം ചെരിപ്പെരി നാസറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. അന്നു തന്നെ വിദേശത്തുള്ള റസാക്കിന്റെ കൂഫിയ എന്ന വീട്ടിൽ മോഷണശ്രമവും നടന്നിരുന്നു.

Read Also : വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ കേസ്, സഹായികളും കുടുങ്ങി

ബൈക്ക് മോഷണം പോയതിനു ശേഷം ചൊക്ലി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംശയം തോന്നിയ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇതിനിടെയാണ് അപരിചിതരായവരെ ഓട്ടോറിക്ഷയിൽ കാണാനായത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് മോഷണക്കഥ പുറത്തു വന്നത്. സംഭവത്തിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു പേരെയേ പിടികൂടാനായുള്ളൂ. ചൊക്ലി ഇൻസ്പെക്ടർ ഷാജു, എസ്.ഐ സൂരജ് ഭാസ്കർ, എ.എസ്.ഐ സുധീർ, എ.എസ്.ഐ സഹദേവൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിജേഷ്, ബൈജു, ബിബിൻ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button