Latest NewsNewsIndia

യോഗ്യരായ ആളുകൾക്ക് ആദ്യ ഡോസ് നൽകി: ഇതൊരു ചരിത്ര ദിനം, മോദിക്ക് നന്ദി പറഞ്ഞ് യോഗി

ഉത്തർപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) അജയ് കുമാർ പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 15.02 കോടി വോട്ടർമാരുണ്ട്.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗ്യരായ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇതൊരു ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഇന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ചരിത്രപരമായ ദിവസമാണ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ മാർഗനിർദേശപ്രകാരം, ഉത്തർപ്രദേശ് സംസ്ഥാനത്തെ 100ശതമാനം യോഗ്യരായ ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകി. ഞങ്ങൾ ഒരുമിച്ച് വിജയിക്കും’- ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.

Read Also: പശുവിനെ കശാപ്പ് ചെയ്ത് ബിജെപി പതാകയിൽ കിടത്തി: ദൃശ്യങ്ങൾ വൈറലായത്തിന് പിന്നാലെ യുവാക്കൾ പിടിയിൽ

അതേസമയം കോവിൻ പോർട്ടൽ അനുസരിച്ച്, തിങ്കളാഴ്ച രാത്രി 9.50വരെ 15,70,09,574 വ്യക്തികൾ കൊറോണ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) അജയ് കുമാർ പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 15.02 കോടി വോട്ടർമാരുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ 10.31 കോടി വ്യക്തികൾ രണ്ട് ഡോസുകൾ എടുക്കുകയും 13.82 ലക്ഷം ആളുകൾക്ക് മുൻകരുതൽ ഡോസുകൾ നൽകുകയും ചെയ്തു. മൊത്തം വാക്‌സിനേഷൻ 26,15,46,807 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button