തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ ഒഴിവാക്കി. ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അതേസമയം ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞതായും 218 ശതമാനം വരെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 16% ആയതായും മന്ത്രി അറിയിച്ചു.
ആശുപത്രികളിൽ ചികിത്സ നല്‍കാതെ രോഗികളെ മടക്കി അയക്കരുതെന്നും കോവിഡ് പോസിറ്റിവ് ആയ രോഗികൾക്കും ഡയാലിസിസ് പോലുള്ള ചികിത്സ മുടക്കരുതെന്നും മന്ത്രി പറഞ്ഞു. കിടത്തി ചികിത്സയ്ക്ക് വരുന്നവരിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് ടെസ്റ്റ് മതിയെന്നും സ്പെഷ്യാലിറ്റി വിഭാഗമെങ്കില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments