ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിംഗിന്റെ വിശ്വസ്തനായിരുന്ന നേതാവ് ശിവകുമാര്‍ ബേരിയ പാര്‍ട്ടി വിട്ടു. ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇന്നലെ ബിജെപി മുലായവുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം നടന്നതിന് പിന്നാലെയാണ് രാജിയുണ്ടായിരിക്കുന്നത്. എസ്പി ക്യാമ്പ് ആകെ അമ്പരന്ന് നില്‍ക്കുകയാണ്. എസ്പി സര്‍ക്കാരില്‍ മുന്‍ മന്ത്രി കൂടിയായിരുന്നു ബേരിയ. ഇതുകൂടാതെ എസ്പിയുടെ എംഎല്‍എസി രമേഷ് മിശ്രയും ബിജെപിയില്‍ ചേര്‍ന്നു.
നേരത്തെ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് എസ്പിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയില് നിന്ന് പ്രമുഖർ ബിജെപിയിലേക്ക് ചേക്കേറാൻ തുടങ്ങിയത്. ഈ രാജി പക്ഷേ എസ്പിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അനുഗ്രഹം വാങ്ങാനായി മുലായം സിംഗ് യാദവിന്റെ കാല് തൊട്ട് വണങ്ങിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളാകെ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുലായത്തിന്റെ വിശ്വസ്തന് തന്നെ പാര്‍ട്ടി വിട്ടത്.
ഇന്നലെ പാര്‍ലമെന്റ് ഹാളിലേക്ക് കയറുന്നതിനിടെയായിരുന്നു സ്മൃതി ഇറാനി ബഹുമാനപൂര്‍വം മുലായത്തിന്റെ കാല് തൊട്ട് വണങ്ങിയത്. അദ്ദേഹം സ്മൃതിയെ അനുഗ്രഹിക്കുകയും ചെയ്തു. ഇന്നലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്ന ദിവസം കൂടിയായിരുന്നു. എസ്പിയിലെ വലിയൊരു വിഭാഗം ബിജെപിയെ പിന്തുണയ്ക്കുന്നവരാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Post Your Comments