ലോകത്ത് ആരാധകർ ഏറെയുള്ള പോൺ താരമായിരുന്നു മിയ ഖലീഫ. വിവാഹത്തോടെ പോൺ രംഗം ഉപേക്ഷിച്ച മിയ മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നു. ‘മിയ ഖലീഫയുടെ ഓർമയിൽ’ എന്ന ക്യാപ്ഷനിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് മറുപടിയുമായി മിയ തന്നെ രംഗത്ത് എത്തി. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് ഒരു സിനിമയിലെ ട്രോൾ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നും വന്ന ഒരു പോസ്റ്റാണ് തെറ്റിദ്ധാരണകൾക്ക് തുടക്കം കുറിച്ചത് ‘മിയ ഖലീഫയുടെ ഓർമയിൽ അവരെ സ്നേഹിക്കുന്നവർ പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.’ എന്നതായിരുന്നു പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് കൃത്യമായി വായിക്കാത്തവരും ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവരുമാണ് മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്.
Post Your Comments