ഡൽഹി: ഇസ്രയേൽ–ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് മുൻ പോൺ നടി മിയ ഖലീഫ നടത്തിയ പരാമർശം വിവാദത്തിൽ. ‘പലസ്തീൻ സ്വാതന്ത്ര്യ സമര സേനാനികളോട് അവരുടെ ഫോണുകൾ ശരിയായ രീതിയിൽ പിടിക്കാൻ ആരെങ്കിലും പറയുമോ’ എന്ന മിയ ഖലീഫയുടെ പരാമർശമാണ് വിവാദമായത്. ഹമാസ് ആക്രമണം തുടങ്ങിയ ശനിയാഴ്ച മിയ ഖലീഫ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
സംഭവത്തിന് പിന്നാലെ കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസ് ഇടപാടിൽ നിന്ന് താരത്തെ പുറത്താക്കി. മിയ ഖലീഫയുമായി ഒരു കരാർ ഉറപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്ന ഷാപ്പിറോ, ഇതിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഇതിന് മറുപടിയുമായി മിയ ഖലീഫ രംഗത്തെത്തി. ‘പലസ്തീനെ പിന്തുണയ്ക്കുന്നത് എനിക്ക് ബിസിനസ് അവസരം നഷ്ടപ്പെടുത്തി. എന്നാൽ ഞാൻ സയണിസ്റ്റുകളുമായി (ജൂതരാജ്യം ആവശ്യപ്പെടുന്നവർ) ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. എന്റെ തെറ്റ്. എന്റെ പ്രസ്താവന ഒരു തരത്തിലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സ്വാതന്ത്ര്യ സമരസേനാനികൾ എന്ന് ഞാൻ പ്രത്യേകം പറഞ്ഞു, കാരണം അവർ പലസ്തീൻ പൗരന്മാർ അതാണ്. എല്ലാ ദിവസവും അവർ സ്വാതന്ത്ര്യത്തിനായി പോരാടുന്നു,’ മിയ ഖലീഫ വ്യക്തമാക്കി.
Post Your Comments