![](/wp-content/uploads/2021/07/untitled-39-4.jpg)
മോഡലും മുൻ പോൺ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹബന്ധം വേർപ്പടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗായിരുന്നു മിയയുടെ ഭർത്താവ്. 2019ലാണ് ഇരുവരും വിവാഹിതരായത്. പശ്ചാത്താപമില്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെന്നും മിയ ഖലീഫ വ്യക്തമാക്കി. ഇതോടെ, താരത്തിന്റെ ജീവിതവും അവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു.
ഐ.എസ് ഭീഷണിയെത്തുടർന്നാണ് മിയ പോൺ രംഗത്തുനിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്ന് താരം പിന്നീട് തുറന്നു പറഞ്ഞിരുന്നു. പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ അമേരിക്കയിലെത്തുന്നത്. വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു.
Also Read:കമൽ സംവിധാനം ചെയ്ത് മുകേഷ് നായകനായ ചിത്രം – ‘എന്നോടിഷ്ടം കൂടാമോ’: വൈറലാകുന്ന പോസ്റ്റർ
ഈ പോൺ വീഡിയോ ആയിരുന്നു മിയയെ പോൺ മേഖലയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള പ്രധാന കാരണം. ആ വീഡിയോ വൈറലായത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. ഐസിസ് തനിക്ക് വധഭീഷണി മുഴക്കിയെന്നും അവർ തന്റെ അപ്പാർട്ട്മെന്റിന്റെ ഒരു ഗൂഗിൾ മാപ്പ് ചിത്രം അയച്ച് തരുകയും ചെയ്തുവെന്ന് മിയ ബിബിസിയോട് പ്രതികരിച്ചിരുന്നു. എന്നാൽ, ഹിജാബ് ധരിച്ച് പോണ്‍ ചെയ്തത് ഭീഷണി കാരണമായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
‘ഹിജാബ് ഇട്ടുകൊണ്ട് വീഡിയോ ചെയ്യണമെന്ന് അവർ പറഞ്ഞപ്പോൾ ഞാനവരോട് വ്യക്തമാക്കിയതാണ്, എന്നെ കൊലയ്ക്ക് കൊടുക്കുന്ന പരിപാടിയാണ് നിങ്ങൾ ഈ ചെയ്യിക്കുന്നതെന്ന്. എന്നാൽ, തിരിച്ച് ഒരു ചിരി മാത്രമായിരുന്നു അവർ നൽകിയത്. എന്നെക്കൊണ്ട് നിർബന്ധിച്ചാൽ അതൊരു ബലാത്സംഗം ആയി മാറുമായിരുന്നു. ഭയപ്പെട്ടായിരുന്നു അത് ചെയ്തത്. അതിനുശേഷമാണ് വധഭീഷണിയെല്ലാം വന്നത്’, മിയ ഖലീഫ വെളിപ്പെടുത്തിയിരുന്നു.
Post Your Comments