കൊച്ചി: മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിനിയില്‍ പാര്‍ട്ടിയില്‍ നടി മിയ ഖലീഫയും ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും ചേർന്നതിന്റെ അമ്പരപ്പിലാണ് രാഷ്ട്രീയ നേതാക്കൾ. മുസ്ലിം ലീഗിന്റെ പുതിയ അംഗത്വ ലിസ്റ്റില്‍ പോണ്‍ സ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നു കൂടിയത് പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാമ്പയിനില്‍ അംഗങ്ങളെ കൂട്ടാന്‍ നടത്തിയ തട്ടിപ്പാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലീഗ് കണ്ടെത്തിയിട്ടുണ്ട്.
വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണമെന്നാണ് നിയമം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മുസ്ലിം ലീഗിന് റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബറിലെ അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 24.33 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളതെന്ന് അവകാശപ്പെടുന്നത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്.
Post Your Comments