
ന്യൂഡല്‍ഹി: പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാനും അശ്ലീല ദൃശ്യങ്ങള്‍ കാണാനും നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ. 30കാരിയായ യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ് എടുത്തു.
read also: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ചു: രണ്ടുപേർ അറസ്റ്റിൽ
ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവ് പോണിന് അടിമയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിക്കുന്നതായും പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനം ചോദിച്ച് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായും പരാതിയിൽ യുവതി പറയുന്നു.
Post Your Comments