Latest NewsNewsWomenLife StyleHealth & Fitness

ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ?: എങ്കിൽ ശ്രദ്ധിക്കുക

ആർത്തവം സ്ത്രീകളിലെ സ്വാഭാവിക സവിശേഷതയാണ്. ചില സ്ത്രീകൾ ആർത്തവത്തെ വളരെ പേടിയോടെയാണ് കാണുന്നത്. ആർത്തവദിനങ്ങളിലെ വേദനയാണ് ഇതിന് കാരണം. എന്നാൽ, ചില സ്ത്രീകളിൽ ആർത്തവരക്തം കട്ടപിടിക്കുന്നത് കണ്ട് വരാറുണ്ട്. അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ചു കാണപ്പെടാറുള്ളത്.

Read Also  :  പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 80 ലക്ഷം വീടുകളുടെ നിര്‍മാണത്തിന് 48,000 കോടി രൂപ

എന്നാൽ, ഇത് ഒരു ചെറിയകാര്യമാണെങ്കിലും അളവ് കൂടുംതോറും ശ്രദ്ധിക്കേണ്ട ഒന്നാണ്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലിപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. അമിതമായി ആർത്തവരക്തം കട്ടപിടിച്ച് കാണപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഗർഭാശയത്തിൽ മുഴ, ഗർഭം അലസർ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നീ രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.അതിനാൽ സാധാരണത്തേതിൽ നിന്നും രക്തം കട്ടപിടിച്ച് പോകുന്നുവെന്ന് തോന്നിത്തുടങ്ങിയാൽ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button