തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകൻ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്ലാങ്ങാമുറിയില്‍ ആണ് സംഭവം. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post Your Comments