കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ
ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ ആണ് കാണാതായത്. സമയം കഴിഞ്ഞിട്ടും കുട്ടി സ്കൂളിൽ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വീട്ടിൽ വിവരമറിയിച്ചു. ഇതോടെ മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Read Also : ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, രേഖാ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തി
കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments